ബോധവത്കരണ സെമിനാർ
1534377
Wednesday, March 19, 2025 4:13 AM IST
മൂവാറ്റുപുഴ: എറണാകുളം സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനദിനാഘോഷ പരിപാടികളോടനുബന്ധിച്ച് കേരളത്തിലെ പാന്പുകൾ എന്ന വിഷയത്തിൽ സുരക്ഷാ ബോധവത്കരണ സെമിനാർ നടത്തി. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ നടത്തിയ സെമിനാർ പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
എറണാകുളം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സർവേറ്റർ ഫെൻ ആന്റണി അധ്യക്ഷത വഹിച്ചു. സർപ്പാ വോളണ്ടിയേഴ്സും സ്നേക്ക് റെസ്ക്യൂവർമാരുമായ സന്ദീപ് കൃഷ്ണദാസ്, ഫാസിൽ എന്നിവർ സെമിനാറിൽ ക്ലാസ് നയിച്ചു.
വനം വകുപ്പ് ഉദ്യോഗസ്ഥർ, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ, മൂവാറ്റുപുഴ ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി മേറ്റുമാർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.