പിതാപാതാ തീർഥാടനവും വിശുദ്ധ യൗസേപ്പിതാവിന്റെ ശ്രാദ്ധത്തിരുനാളും
1534370
Wednesday, March 19, 2025 3:54 AM IST
മൂവാറ്റുപുഴ: പെരിങ്ങഴ സെന്റ് ജോസഫ് തീർഥാടന പള്ളിയിൽ പിതാപാത തീർഥാടനവും വിശുദ്ധ യൗസേപ്പിതാവിന്റെ ശ്രാദ്ധത്തിരുനാളും ആരംഭിച്ചു. ഇന്നു സമാപിക്കും.
രാവിലെ ആറിന് പിതാപാത, വിശുദ്ധ കുർബാന, നൊവേന, വൈകുന്നേരം 4.30ന് പിതാപാത, നൊവേന, ആഘോഷമായ പൊന്തിഫിക്കൽ കുർബാന, സന്ദേശം - കർദിനാൾ മാർ ജോർജ് ആലഞ്ചേരി, പ്രദക്ഷിണം, ഉൗട്ട് നേർച്ച.