വ്യാപാരികള്‍ ഇന്ന് കളക്ടറേറ്റ് ഉപരോധിക്കും
1534164
Tuesday, March 18, 2025 6:48 AM IST
കൊച്ചി: തൊഴില്‍ കരത്തിന്റെയും ലൈസന്‍സ് ഫീസിന്റെയും അന്യായമായ വര്ധനയുംഉദ്യോഗസ്ഥ മാഫിയയ്ക്കും എതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വ്യാപാരികള്‍ എറണാകുളം കളക്ടറേറ്റ് ഉപരോധിക്കും. രാവിലെ 10.30ന് ആരംഭിക്കുന്ന ഉപരോധ സമരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് അധ്യക്ഷത വഹിക്കും.