മഹാലക്ഷ്മി സര്‍വ്വേശ്വരന്റെ ഭരതനാട്യക്കച്ചേരി 21 ന്
1534398
Wednesday, March 19, 2025 4:38 AM IST
കൊച്ചി: പ്രശസ്ത ഭരതനാട്യം നര്‍ത്തകി മഹാലക്ഷ്മി സര്‍വ്വേശ്വരന്റെ ഭരതനാട്യക്കച്ചേരി 21 ന് വൈകിട്ട് 6.30 ന് എറണാകുളം ടിഡിഎം ഹാളില്‍ നടക്കും. ബാങ്ക് ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ ബീമിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം കരയോഗത്തിന്റെ സഹകരണത്തോടെയാണ് പരിപാടി. ബീമിന്റെ 491 -ാമത് പ്രതിമാസ പരിപാടിയാണിത്. പ്രവേശനം സൗജന്യം.