മാതാപിതാക്കളെ മർദിച്ച മകൻ അറസ്റ്റിൽ
1534400
Wednesday, March 19, 2025 4:38 AM IST
പെരുമ്പാവൂർ: അമ്മയെയെും അച്ഛനെയും മർദിച്ച മകനെ പോലീസ് അറസ്റ്റു ചെയ്തു. പള്ളിക്കവല നടപറമ്പിൽ ഫാസിലി(29)നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടിലെത്തി പ്രതി അമ്മയെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു.
ഇതു തടയാനെത്തിയ അച്ഛനെയും പ്രതി മർദിക്കുകയായിരുന്നു. പ്രതിക്കെതിരെ മൂന്ന് കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ഇൻസ്പെക്ടർ ടി.എം. സൂഫി, എസ്ഐ പി.എം. റാസിഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.