പ്രതിഷേധ സമരം നടത്തി
1534373
Wednesday, March 19, 2025 4:13 AM IST
കോതമംഗലം: കേരളത്തിലെ ആശാ വർക്കർമാരോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക, ആശാ വർക്കർമാരുടെ ശന്പളം വർധിപ്പിക്കുക, ആനുകൂല്യങ്ങൾ വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഐഎൻടിയുസി കോതമംഗലം റീജണൽ കമ്മറ്റിയുടെയും കേരള പ്രദേശ് ആശാ വർക്കേഴ്സ് കോണ്‍ഗ്രസിന്റെയും സംയുക്താഭിമുഖ്യത്തിൽ കോതമംഗലം താലൂക്ക് ആശുപത്രിക്ക് മുന്പിൽ പ്രതിഷേധ സമരം നടത്തി. മുൻ നഗരസഭാധ്യക്ഷൻ കെ.പി. ബാബു ഉദ്ഘാടനം ചെയ്തു.
ഐഎൻടിയുസി റീജണൽ പ്രസിഡന്റ് (ഇൻ-ചാർജ്) കെ.സി. മാത്യൂസ് അധ്യക്ഷത വഹിച്ചു. ശശി കുഞ്ഞുമോൻ, ചന്ദ്രലേഖ ശശിധരൻ, ബാബു ഏലിയാസ്, ബേസിൽ തണ്ണിക്കോട്ട്, ഗോപി മുട്ടത്ത്, ജിജി സാജു, ഭാനുമതി രാജു, അലി പടിഞ്ഞാറെ ചാലിൽ, കെ.ഐ. ജേക്കബ്, പി.വി. മൈതീൻ, ജിജോ കവളങ്ങാട്, വിൽസണ്‍ കൊച്ചുപറന്പിൽ,
കെ.സി. ജോർജ്, സി.ജെ. എൽദോസ്, സുരേഷ് ആലപ്പാട്ട്, അനിൽ രാമൻ നായർ, ആന്റണി കോട്ടപ്പടി, ലിസി യാക്കോബ്, ജോണി മാറാചേരി, അയ്യപ്പൻ നായർ, വിജയ് നായർ, ജോസ് കൈതമന, ബെന്നി പോൾ, ഷൈനി ജോളി, കെ.വി. ആന്റണി എന്നിവർ പ്രസംഗിച്ചു.