പരിശീലന പരിപാടിക്കു തുടക്കമായി
1534380
Wednesday, March 19, 2025 4:13 AM IST
കോതമംഗലം: ഐസിസിഎസിന്റെ ആഭിമുഖ്യത്തിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ച പോഷൻ ഭി പഠായി ഭി പരിശീലന പരിപാടി ബ്ലോക്ക് പ്രസിഡന്റ് പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. പോഷകാഹാരവും പ്രീ സ്കൂൾ വിദ്യാഭ്യാസവും എന്ന വിഷയത്തിൽ സ്ഥിരം ജീവനക്കാരായ അങ്കണവാടി അധ്യാപകർക്കായി മൂന്നു ദിവസത്തെ പരിശീലനമാണ് നൽകുന്നത്.
ജില്ലയിൽ 20 കേന്ദ്രങ്ങളിലായിട്ടാണ് പരിശീലനം നടക്കുന്നത്. കോതമംഗലം ഐസിഡിഎസ് മെയിൻ പ്രോജക്ടിൽനിന്ന് 100 അധ്യാപകർ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോന്പി അധ്യക്ഷത വഹിച്ചു. സിഡിപിഒ പിങ്കി കെ. അഗസ്റ്റിൻ പരിശീലന പരിപാടിയെക്കുറിച്ച് വിശദീകരിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ ജോമി തെക്കേക്കര, സാലി ഐപ്പ്, ജെയിംസ് കോറന്പേൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആനീസ് ഫ്രാൻസിസ്, ടി.കെ. കുഞ്ഞുമോൻ, ലിസി ജോസഫ് എന്നിവർ പ്രസംഗിച്ചു.