ദേശീയ ക്വിസ്: രാജഗിരി സ്കൂൾ വിദ്യാർഥികൾക്ക് നേട്ടം
1534161
Tuesday, March 18, 2025 6:36 AM IST
കളമശേരി: ഡൽഹിയിൽ നടന്ന സീ അൺവെയിലിംഗ് ഇന്ത്യ ക്വിസിൽ കളമശേരി രാജഗിരി പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥികളായ അർണവ് ഗുപ്തയും, ഐബൽ സേവ്യറും ഫസ്റ്റ് റണ്ണർ അപ്പ് നേടി തിളക്കമാർന്ന വിജയം കൈവരിച്ചു. ഇന്ത്യയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 64 ടീമുകളാണ് ഈ ക്വിസ് മത്സരത്തിൽ പങ്കെടുത്തത്.
ടീമിന് രണ്ട് ലക്ഷം രൂപയും വെള്ളിമെഡലും സ്കൂളിനുള്ള ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനമായി ലഭിച്ചു. ചടങ്ങിൽ കേന്ദ്ര വ്യവസായ വിതരണ മന്ത്രി പിയുഷ് ഗോയൽ വീഡിയോ കാൺഫെറെൻസ് വഴി പങ്കുചേർന്ന് സമ്മാനവിതരണം നിർവഹിച്ചു.