കവി രാജു കാര്യാൻ അന്തരിച്ചു
1534221
Tuesday, March 18, 2025 10:00 PM IST
തൃപ്പൂണിത്തുറ: കവിയും നാടക പ്രവർത്തകനുമായ എരൂർ കാര്യാത്ത് വീട്ടിൽ രാജു കാര്യാൻ (54) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് തെക്കൻ പറവൂർ സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയിൽ. കാൻസർ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.
രോഗക്കിടക്കയിലും കവിതകളിലൂടെ അനീതിക്കെതിരെയുള്ള പോരാട്ടത്തിലായിരുന്ന രാജു കാര്യാൻ കഴിഞ്ഞ ദിവസം വരെ കവിതകളെഴുതിയിരുന്നു.
നാലു സമാഹാരങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. ഒട്ടേറെ സാമൂഹ്യ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ലേഖന സമാഹാരം ചിന്താശേഷിപ്പുകൾ കഴിഞ്ഞ ഫെബ്രുവരി 16നാണ് പ്രകാശനം ചെയ്തത്. സാമൂഹിക കാര്യങ്ങളിൽ കൃത്യമായ നിലപാടുകൾ രേഖപ്പെടുത്തി ഒട്ടേറെ ഒറ്റയാൾ സമരങ്ങളും നടത്തിയിട്ടുണ്ട്. പെരുന്പളം സ്വദേശിയാണ്. ഭാര്യ: ജിജി രാജു. മക്കൾ: റീനു രാജു, റിജോ രാജു.