അജ്ഞാത മൃതദേഹം കണ്ടെത്തി
1515414
Tuesday, February 18, 2025 10:35 PM IST
കോതമംഗലം: പെരിയാറിൽ ഇഞ്ചത്തൊട്ടി ഭാഗത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഇഞ്ചത്തൊട്ടി തൂക്കുപാലത്തിന് സമീപം പുഴയുടെ തീരത്തോട് ചേർന്ന് ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് മൃതദേഹം കണ്ടത്. 60 വയസിന് മേൽ തോന്നിക്കുന്ന പുരുഷനാണ്.
വെള്ള മുണ്ടും ലൈനോടെയുള്ള ഷർട്ടും ആണ് വേഷം. ഉച്ചയ്ക്ക് ബസ് ഇറങ്ങി വന്നതാണ്. കോതമംഗലം പോലീസ് എത്തി മേൽനടപടി സ്വീകരിച്ച് മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.