മൂവാറ്റുപുഴ ഏരിയ സമ്മേളനം
1512999
Tuesday, February 11, 2025 4:09 AM IST
മൂവാറ്റുപുഴ: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ മൂവാറ്റുപുഴ ഏരിയ സമ്മേളനം നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ എഎംഎഐ പ്രസിഡന്റ് ഡോ. ശ്രീരാജ് കെ. ദാമോദർ അധ്യക്ഷത വഹിച്ചു. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ പി.എം. അബ്ദുൾ സലാം മുഖ്യപ്രഭാഷണം നടത്തി.
മൂവാറ്റുപുഴ എഎംഎഐ സ്റ്റേറ്റ് ഇൻ ചാർജ് ഡോ. പി.ആർ. സലിം, ജില്ലാ പ്രസിഡന്റ് ഡോ. മനു ആർ. മംഗലത്ത്, ഡോ. എ. ദേവിക, ഡോ. അമിതാ ആന്റണി, ഡോ. ശ്രീജാ അഭിലാഷ്, ഡോ. സി. രവീന്ദ്രനാഥ കമ്മത്ത്,ഡോ. മാഹിൻഷാ പരീത്, ഡോ. ജി. രാജശേഖരൻ നായർ, ഡോ. ജോയ്സ് കെ. ജോർജ്, ഡോ. അമിതാ ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.