കാ​ക്ക​നാ​ട്: ഇ​ട​പ്പ​ള്ളി–​പാ​ലാ​രി​വ​ട്ടം ബൈ​പ്പാ​സി​ൽ വ​ർ​ക്ക്ഷോ​പ്പി​ന് തീ​പി​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു. ആ​ള​പാ​യ​മി​ല്ല.

ലോ​റി​ക​ൾ കാ​റു​ക​ൾ, ടെ​മ്പോ തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ച്ച്വ​ർ​ക്ക് ചെ​യ്യു​ന്ന ശ്യാം ​റി​ല​യ​ൻ​സ് ഓ​ട്ടോ എ​ൻ​ജി​നീ​യ​റിം​ഗ് വ​ർ​ക്ക്‌​ഷോ​പ്പി​ലാ​ണ് ഇ​ന്ന​ലെ വൈ​കി​ട്ട് ഏ​ഴോ​ടെ അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഓ​ഫീ​സ് മു​റി​യി​ലും സ്റ്റോ​റി​ലു​മാ​ണ് ആ​ദ്യം തീ ​ക​ണ്ട​ത്. തു​ട​ർ​ന്ന് സ്റ്റോറി​നു സ​മീ​പം സൂ​ക്ഷി​ച്ചി​രു​ന്ന ഗ്യാ​സ്‌ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​ര​ന്നു.

സി​ലി​ണ്ട​ർ നെ​ടു​കെ പി​ള​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു. അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ൽ വ​ർ​ക്ക്ഷോ​പ്പി​ൽ ര​ണ്ട്സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.