കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി
1512989
Tuesday, February 11, 2025 3:59 AM IST
പോത്താനിക്കാട്: കിണറ്റിൽ വീണ പോത്തിനെ അഗ്നിശമന രക്ഷാസേന രക്ഷപ്പെടുത്തി. പോത്താനിക്കാട് ചുള്ളപ്പിള്ളി ജോബിയുടെ പോത്താണ് കൂവള്ളൂർ പള്ളിക്കരയിൽ മക്കാരിന്റെ 25 അടി താഴ്ചയുള്ള കിണറ്റിൽ വീണത്. കല്ലൂർക്കാട് അഗ്നിരക്ഷാസേനയെത്തിയാണ് പരിക്കുകളില്ലാതെ പോത്തിനെ പുറത്തെടുത്തു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സി.എൻ. നവീൻ, കെ.റ്റി. സിനു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജി. നിതീഷ്, സഞ്ജു സാജൻ, എ. അബിൻകുമാർ, ഹോം ഗാർഡുമാരായ വി.എസ്. നവാസ്, കെ.ജെ. ജോർജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.