വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഐസൊലേഷൻ വാർഡ് നിർമാണം വേഗത്തിൽ പൂർത്തീകരിക്കും: മന്ത്രി
1512994
Tuesday, February 11, 2025 3:59 AM IST
കോലഞ്ചേരി:കുന്നത്തുനാട് മണ്ഡലത്തിലെ വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഐസൊലേഷൻ വാർഡ് നിർമാണം വേഗത്തിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി വീണ ജോർജ് നിയമസഭയിൽ വ്യക്തമാക്കി. അഡ്വ. പി.വി. ശ്രീനിജിൻ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടും കിഫ്ബി ഫണ്ടും തത്തുല്യമായി വിനിയോഗിച്ചുകൊണ്ട് നിർമിക്കുന്ന ഐസൊലേഷൻ വാർഡ് നിർമാണം വൈകുന്നത് എംഎൽഎ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.