എംഎൽഎ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു
1512995
Tuesday, February 11, 2025 3:59 AM IST
മൂവാറ്റുപുഴ : പകുതി വില തട്ടിപ്പിന്റെ നേതൃത്വമായി മാറിയ മാത്യു കുഴൽനാടൻ എംഎൽഎ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എംഎൽഎ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു..
തുടർന്ന് നടന്ന ധർണ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റും സിപിഎം മൂവാറ്റുപുഴ ഏരിയ സെക്രട്ടറിയുമായ അനീഷ് എം. മാത്യു ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി. മൂസ, ബ്ലോക്ക് പ്രസിഡന്റ് എം.എ. റിയാസ്ഖാൻ, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അൻസൽ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.