പെ​രു​മ്പാ​വൂ​ർ: ക്ഷേ​ത്ര​ത്തി​ൽ​നി​ന്നു പ​ശു​ക്ക​ളെ മോ​ഷ്ടി​ച്ച കേ​സി​ൽ ഗോ​ശാ​ല സൂ​ക്ഷി​പ്പു​കാ​ര​ൻ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് മ​ധു​ര തി​രു​പ്ര​മു​ടം ഓ​ത്തേ​രു തെ​രു​വി​ൽ ജ​യ​പാ​ണ്ഡി​യെ (ഗ​ണേ​ശ​ൻ-40) യാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചേ​ലാ​മ​റ്റം ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര ട്ര​സ്റ്റി​ന് കീ​ഴി​ലു​ള്ള വാ​മ​ന​മൂ​ർ​ത്തി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള ഗോ​ശാ​ല​യു​ടെ സൂ​ക്ഷി​പ്പു​കാ​ര​നാ​ണ് ഇ​യാ​ൾ.

ക​ഴി​ഞ്ഞ ന​വം​ബ​ർ മു​ത​ൽ ഇ​വി​ടെ​നി​ന്ന് അ​ഞ്ച് പ​ശു​ക്ക​ളേ​യും മൂ​ന്ന് കി​ടാ​വു​ക​ളേ​യും മോ​ഷ്ടി​ച്ച് വി​ൽ​ക്കു​ക​യാ​യി​രു​ന്നു. പ​ശു​ക്ക​ൾ​ക്കും കി​ടാ​വി​നും കൂ​ടി അ​ഞ്ച് ല​ക്ഷം രൂ​പ വി​ല​വ​രും. ഇ​ൻ​സ്പെ​ക്ട​ർ ടി.​എം. സൂ​ഫി, എ​സ്ഐ റി​ൻ​സ് എം. ​തോ​മ​സ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ടീ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.