മയക്കുമരുന്ന് വില്പനയ്ക്കിടെ രണ്ടു പേർ പിടിയിൽ
1512369
Sunday, February 9, 2025 4:12 AM IST
വരാപ്പുഴ: ആസാമിൽ നിന്ന് കൊണ്ടുവന്ന മയക്കുമരുന്ന് ഗുളികകൾ, കഞ്ചാവ് എന്നിവ വരാപ്പുഴയിലെ അതിഥിത്തൊഴിലാളികൾക്ക് വിൽക്കുന്നതിനിടെ അസാം സോണിത്പൂർ സ്വദേശികളായ അജിബുർ റഹ്മാൻ(30), അനാരുൾ ഹക്ക് (28) എന്നിവരെ വരാപ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.എ. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
ഇവരുടെ കൈയിൽ നിന്നും അതിമാരകമായ 100 മയക്കുമരുന്ന് ഗുളികകളും, 130 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. വില്പനയ്ക്കു പോകാൻ ഉപയോഗിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു. പ്രതികളെ റിമാൻഡ് ചെയ്തു.