ജൻ ഔഷധി പ്രവർത്തനം ആരംഭിച്ചു
1512992
Tuesday, February 11, 2025 3:59 AM IST
മൂവാറ്റുപുഴ: ജൻ ഔഷധി ആനിക്കാട് ചിറപ്പടിയിൽ പ്രവർത്തനം ആരംഭിച്ചു. മരുന്നുകൾ 50 മുതൽ 90 ശതമാനം വരെ വിലക്കുറവിൽ ജൻ ഔഷധിയിൽ ലഭിക്കും. ആവോലി പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോണ്‍സ് ഉദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ബിജു മുള്ളൻകുഴി, മുൻ പ്രസിഡന്റ് പി.എസ്. സൈനുദ്ദീൻ, മൂവാറ്റുപുഴ നഗരസഭ മുൻ ചെയർമാൻ പി.കെ. ബാബുരാജ്, മുസ്ലീംലീഗ് സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. മീരാൻ മൗലവി, സിപിഐ ലോക്കൽ സെക്രട്ടറി എം.കെ. അജി,
എൽഡിഎഫ് ആവോലി ലോക്കൽ കണ്‍വീനർ കെ.ഇ. മജീദ്, പഞ്ചായത്തംഗങ്ങളായ ജോർഡി വർഗീസ്, വി.എസ്. ഷെഫാൻ, ഷാജു വടക്കൻ, രാജേഷ് പൊന്നുംപുരയിടം, ശ്രീനി വേണു, അഷ്റഫ് മൊയ്തീൻ, ആൻസമ്മ വിൻസെന്റ്, ബിന്ദു ജോർജ്, സൗമ്യ ഫ്രാൻസിസ്, സെൽവി പ്രവീണ്‍, പ്രീമ, മുൻ പഞ്ചായത്തംഗം ജോർജ് മോനിപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.