നിർമലയിൽ പൂർവവിദ്യാർഥി സംഗമം
1512704
Monday, February 10, 2025 4:12 AM IST
മൂവാറ്റുപുഴ : നിർമല കോളജ് 1977-79 പ്രീഡിഗ്രി ബാച്ച് പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിച്ചു. മൂവാറ്റുപുഴ ശ്രീമൂലം ക്ലബിൽ നടന്ന സംഗമം നിർമല കോളജ് പ്രിൻസിപ്പൽ റവ. ഡോ. ജസ്റ്റിൻ കെ. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ചീഫ് കോ-ഓർഡിനേറ്റർ സുലൈമാൻ റാവുത്തർ അധ്യക്ഷത വഹിച്ചു.
പൂർവ വിദ്യാർഥിയും നിർമല കോളജ് പ്രഫസറുമായിരുന്ന ഡോ. സോഫി തോമസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഫ്രാൻസിസ്, സാബു സി. കുര്യൻ, എ.പി. സെൽവിൻ എന്നിവർ പ്രസംഗിച്ചു. റോയി സെബാസ്റ്റ്യൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.എം. തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.