സമഗ്ര അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ്
1512998
Tuesday, February 11, 2025 4:09 AM IST
മൂവാറ്റുപുഴ: പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത കോടികൾ തട്ടിയ കേസിൽ സമഗ്ര അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ്. പ്രതി അനന്തു കൃഷ്ണൻ സംസ്ഥാന വ്യാപകമായി സീഡ് സൊസൈറ്റികൾ വഴി കോടിക്കണക്കിന് രൂപ പിരിച്ചെടുത്ത് തട്ടിപ്പ് നടത്തുകയായിരുന്നു.
കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ പണം പറ്റിയെന്ന തരത്തിൽ ചില കേന്ദ്രങ്ങളിൽ നിന്നും ആസൂത്രിതമായി പ്രചരണം നടക്കുന്നതായി ശ്രദ്ധയിൽപെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട വിവാദ വിഷയത്തിലേക്ക് യൂത്ത് കോണ്‍ഗ്രസിനെ വലിച്ചിഴയ്ക്കുന്നതിനെതിരെ പരാതി നൽകുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും നേതാക്കൾ പറഞ്ഞു.
തട്ടിപ്പിനിരയായവർക്ക് വേണ്ടി നിയമസഹായം ചെയ്തു കൊടുക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ ജിന്റോ ടോമി, മുഹമ്മദ് റഫീഖ്, എബി പൊങ്ങണത്തിൽ, എൽദോ ബാബു വട്ടക്കാവൻ എന്നിവർ അറിയിച്ചു.