നവീകരിച്ച നസ്രത്ത് സ്കൂളിന്റെ കെട്ടിടം തുറന്നു
1512690
Monday, February 10, 2025 3:55 AM IST
ആലുവ: നസ്രത്ത് എൽപി സ്കൂളിന്റെ സുവർണ ജൂബിലിയോട് അനുമ്പന്ധിച്ച് നവീകരിച്ച സ്കൂൾ കെട്ടിടം തുറന്നു. അർജുന നാച്വറൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ പി.ജെ. കുഞ്ഞച്ചൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഫാ. സാജു ചിറയ്ക്കൽ, പ്രധാനാധ്യാപിക സിസ്റ്റർ റിൻസിറ്റ, സ്കൂൾ പിടിഎ, ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.