രാസലഹരിയുമായി യുവാവ് പിടിയിൽ
1512693
Monday, February 10, 2025 4:08 AM IST
പറവൂർ: വില്പനക്കായി എത്തിച്ച രാസലഹരിയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കെടാമംഗലം പുത്തൻവീട്ടിൽ അശ്വന്ത്(20) ആണ് പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് 13.890 ഗ്രാം രാസലഹരി കണ്ടെടുത്തു.
മുൻപും പല കേസുകളിലും ഇയാൾ പ്രതിയായിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് സിഐ എം.ഒ. വിനോദ്, അസി. സിഐ കെ.എച്ച്. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.