തിരുബാലസഖ്യദിനം ആഘോഷിച്ചു
1512985
Tuesday, February 11, 2025 3:52 AM IST
പറവൂർ: ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ തിരുബാലസഖ്യദിനം ആഘോഷിച്ചു. ഗോതുരുത്ത് ഫൊറോന വികാരി ഫാ. ആന്റണി ബിനോയ് അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. തിരുബാലസഖ്യം അനിമേറ്റർ ഹിൽന അധ്യക്ഷയായി. സഹവികാരി ഫാ. നിവിൻ കളരിത്തറ സന്ദേശം നൽകി.
കെ.സി. സെബാസ്റ്റ്യൻ, മഡോണ ജോസഫ്, അഞ്ജു ജോമിൻ, ഐറീൻ ജോസഫ്, ഫിവ്യ ഫിജോ, ഇൻസി ടോമി, ജിയ എബിൻ, ടെസ്ന തോമസ്, ഷൈന രജീഷ്, ആന്റണി ഗോഡ്വിൻ, ഹിറ്റി മാർട്ടിൻ, അൻഷ്യ സജൻ, ഗോഡ്വിൻ ടൈറ്റസ്, ആന്റണി കോണത്ത്, തോബിത്ത് ജോസഫ്, ജോമി, സിനി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
ദിവ്യബലിയ്ക്കുശേഷം പതാക ഉയർത്തുകയും റാലി നടത്തുകയും ചെയ്തു. സമ്മേളനത്തിന് ശേഷം കലാപരിപാടികൾ ഉണ്ടായിരുന്നു.