ബോധവത്കരണ ക്ലാസ് നടത്തി
1512699
Monday, February 10, 2025 4:08 AM IST
മൂവാറ്റുപുഴ: നിർമല അലുമ്നി അസോസിയേഷന്റെ ഭാഗമായി പഠന വൈകല്യങ്ങളും പെരുമാറ്റ പ്രശ്നങ്ങളും നേരിടുന്ന കുട്ടികൾക്കായി പ്രവർത്തിച്ചുവരുന്ന നാം ഏർലി ഇൻവെൻഷൻ സെന്ററിന്റെ (എൻഇഐസി) നേതൃത്വത്തിൽ വളർച്ചയും പ്രതിരോധശേഷിയും ശരിയായ പോഷകാഹാരത്തിലൂടെ എന്ന വിഷയത്തിൽ മാതാപിതാക്കൾക്കും കുട്ടികൾക്കുമായുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
ക്ലിനിക്കൽ ഡയറ്റീഷ്യനും ന്യൂട്രീഷനിസ്റ്റുമായ മീനു ജോസഫ് ക്ലാസ് നയിച്ചു. എൻഇഐസി റമടിയൽ ട്രെയിനർ ഡോ. സി.സി. നീലിമ, നാം ജോയിന്റ് സെക്രട്ടറി ബബിത നെല്ലിക്കൽ, നാം ബോർഡംഗം സൽമാൻ, ഡോ. ബീന ജെയിംസ് എന്നിവർ പ്രസംഗിച്ചു. ശരിയായ ഭക്ഷണശീലങ്ങൾ വളർത്തുന്നതിനും കുട്ടികളുടെ ആരോഗ്യവും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിനും പോഷകാഹാരത്തിന്റെ പങ്ക് നിർണായകമാണെന്ന് മീനു ജോസഫ് ക്ലാസിൽ വിശദീകരിച്ചു.