പെരുന്നാളിന് കൊടിയേറി
1512700
Monday, February 10, 2025 4:08 AM IST
നെച്ചൂർ യാക്കോബായ പള്ളിയിൽ
പിറവം: നെച്ചൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിലെ മൂന്നുനോമ്പ് പെരുന്നാളിന് കുര്യാക്കോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റി. ഇന്ന് വൈകുന്നേരം 6.30 ന് സന്ധ്യാപ്രാർഥന. 7.30ന് വചന ശുശ്രൂഷ. നാളെ വൈകുന്നേരം 3.30 ന് പ്രദക്ഷിണം പള്ളിയിൽ നിന്ന് ആരംഭിക്കും. ഏഴിന് സന്ധ്യാ പ്രാർഥന, ഒമ്പതിന് ആശീർവാദം നേർച്ചസദ്യ.
12ന് രാവിലെ എട്ടിന് പ്രഭാത പ്രാർഥന, ഒമ്പതിന് അഞ്ചിന്മേൽ കുർബാനയ്ക്ക് മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. 11ന് പ്രദക്ഷിണം, 11.30 ന് നേർച്ചസദ്യ, ഉച്ചയ്ക്ക് ഒന്നിന് ലേലം, 1.30ന് കറി നേർച്ച. തുടർന്ന് പെരുന്നാൾ സമാപനവും, കൊടിയിറക്കും.
നെച്ചൂർ ഓർത്തഡോക്സ് പള്ളിയിൽ
പിറവം: നെച്ചൂർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ മൂന്നു നോമ്പ് പെരുന്നാളിന് വികാരി ഫാ. എബിൻ ഏബ്രാഹം മാത്യു കൊടിയേറ്റി. ഇന്ന് വൈകുന്നേരം ആറിന് സന്ധ്യാ നമസ്കാരത്തിന് ശേഷം ഗാനശുശ്രൂഷ, 7.15 ന് വചനസന്ദേശം. നാളെ വൈകുന്നേരം അഞ്ചിന് പ്രദക്ഷിണം, 7.30ന് സന്ധ്യാനമസ്കാരം, പത്തിന് നേർച്ച സദ്യ.
12ന് രാവിലെ 9.15ന് പ്രഭാത നമസ്കാരം, 10.15ന് സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. 12ന് പ്രദക്ഷിണം, ഒന്നിന് ശ്ലൈഹിക വാഴവ്, 1.15 ന് നേർച്ചസദ്യ, രണ്ടിന് കറി നേർച്ച, മൂന്നിന് കൊടിയിറക്ക്.
വടകര സെന്റ് ജോണ്‍സ് ഓർത്തഡോക്സ് പള്ളിയിൽ
കൂത്താട്ടുകുളം: വടകര സെന്റ് ജോണ്‍സ് ഓർത്തഡോക്സ് പള്ളി പെരുന്നാളിന് സഖറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത കൊടിയേറ്റി. 16 മുതൽ 21 വരെയാണ് പെരുന്നാൾ. 16ന് രാവിലെ എട്ടിന് കുർബാന- തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത 18ന് വൈകുന്നേരം ഏഴിന് പ്രദക്ഷിണം, 19ന് വൈകുന്നേരം പ്രദക്ഷിണം, രാത്രി 10ന് ഫ്യുഷൻ. 20ന് രാത്രി 8.30ന് പ്രദക്ഷിണം.
21ന് രാവിലെ 8.30ന് ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ ബാവയുടെ മുഖ്യ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, സ്ലീബാ മുത്ത്, സ്ലീബ എഴുന്നള്ളിപ്പ്, പ്രദക്ഷിണം, വൈകുന്നേരം ആറിന് സന്ധ്യാ പ്രാർഥന, ഏഴിന് കാഞ്ഞിരപ്പിള്ളി അമല കമ്യൂണിക്കേഷൻസിന്റെ ഗാനമേള