തിരുമറയൂരിലെ തരിശുപാടത്ത് പൊൻകതിർ വിളയിച്ച് കൊയ്ത്തുത്സവം
1512367
Sunday, February 9, 2025 4:12 AM IST
പിറവം: വെളിയനാട് സൗഹൃദ സംഘത്തിന്റെ നേതൃത്വത്തിൽ എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ തിരുമറയൂർ പാടശേഖരത്തിൽ തരിശുകിടന്ന ആറേക്കറോളം വയൽ പാട്ടത്തിനെടുത്ത് ആരംഭിച്ച നെൽകൃഷി വിളവെടുത്തു.
പാടശേഖരത്തിലെ പറുവേലിത്താഴം- പാലക്കാപടവ് പാടശഖരത്തിൽ നടന്ന കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം അനിത അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ജ്യോതി ബാലൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി പീറ്റർ,
പഞ്ചായത്തംഗങ്ങളായ ആദർശ് സജികുമാർ, ഷേർളി രാജു, ബോബൻ കുര്യാക്കോസ്, സുരേഷ് കടവത്താനിക്കൽ, അസി. കൃഷി ഓഫീസർ സുരേഷ് കുമാർ, ഇ.കെ. സുര, സജിനി സുനിൽ, സച്ചിൻ സോമൻ എന്നിവർ പ്രസംഗിച്ചു.
സൗഹൃദ സംഘം അംഗം സുഗുണൻ പി.കെ. സ്വാഗതവും കോ-ഓർഡിനേറ്റർ പി.എസ്. അരുൺ നന്ദിയും പറഞ്ഞു.