സർക്കാരിന്റെ മദ്യനയം : സംയുക്ത നേതൃസംഗമം പ്രതിഷേധിച്ചു
1512987
Tuesday, February 11, 2025 3:52 AM IST
കോതമംഗലം: സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ 78 ബിവറേജ് ഔട്ട്ലെറ്റുകൾ അടിയന്തരമായി തുടങ്ങുന്നതിനും തുടർന്ന് 97 ഔട്ട്ലെറ്റുകൾ കൂടി ആരംഭിക്കുന്നതിനും തീരുമാനമെടുത്ത സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിൽ കെസിബിസി മദ്യവിരുദ്ധ സമിതി കോതമംഗലം രൂപത കമ്മിറ്റി, കേരള മദ്യവിരുദ്ധ ഏകോപന സമിതി താലൂക്ക് കമ്മിറ്റി എന്നിവയുടെ സംയുക്ത നേതൃസംഗമം പ്രതിഷേധിച്ചു.
മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന മധ്യമേഖല പ്രസിഡന്റുമായ ജെയിംസ് കോറന്പേൽ ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ പാരീഷ് ഹാളിൽ നടന്ന നേതൃത്വ സംഗമത്തിൽ ഏകോപനസമിതി താലൂക്ക് പ്രസിഡന്റ് മാത്യൂസ് നിരവത്ത് അധ്യക്ഷത വഹിച്ചു. കെസിബിസി മദ്യവിരുദ്ധ സമിതി രൂപതാ ഡയറക്ടർ ഫാ. ജെയിംസ് ഐക്കരമറ്റം മുഖ്യപ്രഭാഷണം നടത്തി.
രൂപത ജനറൽ സെക്രട്ടറി ജോണി കണ്ണാടൻ, ജോയിസ് മുക്കുടം, സെബാസ്റ്റ്യൻ കൊച്ചടിവാരം, റെജി വാരിക്കാട്ട്, ജോയി പടയാട്ടിൽ, സിജോ കൊട്ടാരത്തിൽ, ബിജു വെട്ടിക്കുഴ, ജോമോൻ ജേക്കബ്, ഷൈനി കച്ചിറയിൽ, ജോബി ജോസഫ്, ജോസ് കൈതമന, ജോർജ് കൊടിയാറ്റ്, മാർട്ടിൻ കീഴേമാടൻ, സുനിൽ സോമൻ, പോൾ കോങ്ങാടൻ, ജിജു വടക്കേക്കുടി, ഇമ്മാനുവേൽ കാരക്കുന്നേൽ, ജോസഫ് ഒണിച്ചിറയിൽ എന്നിവർ പ്രസംഗിച്ചു.