സ്റ്റുഡിയോ ഉടമയെ മൂന്നംഗസംഘം മർദിച്ചതായി പരാതി
1512703
Monday, February 10, 2025 4:12 AM IST
കോതമംഗലം: നെല്ലിക്കുഴിയിൽ സ്റ്റുഡിയോ ഉടമയെ സ്ഥാപനത്തിലിട്ട് മർദിച്ചതായി പരാതി. നെല്ലിക്കുഴിയിലെ സൂര്യ സ്റ്റുഡിയോ ഉടമ വട്ടക്കുടി ഷാജഹനാണ് മർദനമേറ്റത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഷാജഹാൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഫോട്ടോ എടുക്കാനെന്ന പേരിൽ സ്റ്റുഡിയോയിലെത്തിയ ശേഷമാണ് മൂന്നംഗ സംഘം ഷാജഹാനെ മർദിച്ചത്.
കോതമംഗലം പോലീസ് കേസെടുത്തു. സിപിഎം നേതാവും പഞ്ചായത്ത് പ്രസിഡന്റിന്റെ ബന്ധുവും സുഹൃത്തുമാണ് മർദനം നടത്തിയതെന്നാണ് ഷാജഹാൻ മൊഴി നൽകിയിരിക്കുന്നത്. പ്രസിഡന്റിനെ വിമർശിച്ചതാണ് പ്രകോപനമെന്നും പറയുന്നു. വാഹനാപകടത്തിൽ പരിക്കേറ്റ് ശാരീരിക അവശതയുണ്ടായിരുന്നയാളാണ് ഷാജഹാൻ.