പാതിവില തട്ടിപ്പ്: സൗജന്യ സഹായം ഒരുക്കും
1512981
Tuesday, February 11, 2025 3:52 AM IST
പറവൂർ: പാതിവിലയ്ക്ക് ഇരുചക്ര വാഹനങ്ങളും ഗൃഹോപകരണങ്ങളും നൽകാമെന്ന് വാഗ്ദാനം ചെയ്ത തട്ടിപ്പിൽ പണം നഷ്ടമായവർക്ക് പണം തിരികെ കിട്ടുന്നതിനും നിയമ സഹായത്തിനുമായി ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ പറവൂർ യൂണിറ്റും ഡിവൈഎഫ്ഐ പറവൂർ ബ്ലോക്ക് കമ്മിറ്റിയും സംയുക്തമായി സൗജന്യ സഹായമൊരുക്കും.
ഇതുമായി ബന്ധപ്പെട്ട് പണം നഷ്ടമായവരുടെ ആലോചനയോഗം നടന്നു. വെള്ളി വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് നാല് മുതൽ ആറ് വരെ കെ.ആർ. ഗംഗാധരൻ സ്മാരക ഹാളിനു സമീപം ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും.