മാത്യു കുഴൽനാടൻ എംഎൽഎയെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാൻ ശ്രമമെന്ന്
1512993
Tuesday, February 11, 2025 3:59 AM IST
മൂവാറ്റുപുഴ: മുഖ്യമന്ത്രിയുടെ അഴിമതിക്കെതിരെ പോരാട്ടം പ്രഖ്യാപിച്ച മാത്യു കുഴൽനാടൻ എംഎൽഎയെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനാണ് സിപിഎം ശ്രമമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ്ഷിയാസ്. തട്ടിപ്പ് കേസിലെ പ്രതിയിൽ നിന്നും മാത്യു കുഴൽനാടൻ പണം കൈപ്പറ്റിയെന്നത് ചാനൽ വാർത്ത നൽകിയത് സിപിഎം ഗൂഢാലോചനയുടെ ഭാഗമാണ്. നിഷ്പക്ഷമായി സത്യത്തിനൊപ്പം ചേർന്ന് നിൽക്കേണ്ടവരാണ് മാധ്യമ പ്രവർത്തകർ.
കോണ്ഗ്രസ് പാർട്ടിക്കെതിരെ നിരന്തരം വാർത്തകൾ സൃഷ്ടിക്കുന്നതിന് ഒരു ചാനലിൽ പ്രത്യേക വിഭാഗം തന്നെ പ്രവർത്തിക്കുന്നുണ്ട്. എംഎൽഎയ്ക്ക് കോണ്ഗ്രസ് പാർട്ടിയുടെ പൂർണ പിന്തുണ ഉണ്ടാകും. രാഷ്ട്രീയപരമായ എല്ലാ പിന്തുണയും സംരക്ഷണവും മാത്യു കുഴൽനാടന് എറണാകുളം ഡിസിസി നൽകുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.