പെൻഷൻകാർ ധർണ നടത്തി
1512990
Tuesday, February 11, 2025 3:59 AM IST
പിറവം: കേരള സംസ്ഥാന സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പിറവം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സബ് ട്രഷറിക്കു മുന്നിൽ പ്രതിഷേധ ധർണ നടത്തി. കേരള ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് പ്രതീകാത്മകമായി കത്തിച്ചായിരുന്നു സമരം.
ബജറ്റിൽ പെൻഷൻകാരെയും, ജീവനക്കാരെയും അവഗണിക്കുകയും, അടുത്ത പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുന്നതിനെക്കുറിച്ചും, ക്ഷാമാശ്വാസ കുടിശിക എന്ന് തരുമെന്നതിനെക്കുറിച്ചും യാതൊരു പ്രഖ്യാപനവും നടത്താതെ പെൻഷൻകാരെ തീർത്തും അവഗണിച്ചിരിക്കുകയാണന്ന് യോഗം ആരോപിച്ചു.
പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റിയംഗം വി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.വി. സത്യൻ അധ്യക്ഷത വഹിച്ചു. എം. സി. തങ്കച്ചൻ, പ്രദീപ് ഏബ്രഹാം, എം.എ. ജേക്കബ്, എം. വി. വർഗീസ്, മാത്തച്ചൻ കൂരപ്പിള്ളിൽ, സി. പി. ചിന്നമ്മ, മറിയക്കുട്ടി പുതുമുള്ളിൽ, കെ. വി. സണ്ണി, ജോർജ് പ്ലാത്തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.