ഇലക്ട്രിക്കൽ കേബിൾ റീലിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി
1512684
Monday, February 10, 2025 3:55 AM IST
തൃപ്പൂണിത്തുറ: റോഡിൽ കിടന്ന കേബിൾ റോളിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഹിൽപാലസ് മ്യൂസിയത്തിന് പിന്നിലായി കൊല്ലംപടി - ചിത്രാഞ്ജലി റോഡിന്റെ വശത്തായി മ്യൂസിയം മാൻ പാർക്കിന് പിന്നിലുള്ള മതിലിൽ ചേർത്തുവച്ചിരുന്ന വച്ചിരുന്ന രണ്ട് വലിയ ഇലക്ട്രിക്കൽ കേബിൾ റീലിൽ ഒന്നിനാണ് ഇന്നലെ രാത്രി 9.45 ഓടെ തീപിടിച്ചത്.
1,100 വോൾട്ട് ശേഷിയുള്ള 511 മീറ്റർ കേബിളാണ് ഈ റീലിൽ ഉള്ളത്. സമീപത്ത് കൂട്ടിയിട്ടിരുന്ന കരിയില കൂട്ടത്തിന് തീപിടിച്ചതാകും കേബിളിലേക്ക് തീപടർന്നതെന്ന് കരുതുന്നു. നാട്ടുകാരും തൃപ്പൂണിത്തുറയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും ചേർന്നാണ് തീയണച്ചത്.