ചാവറയിൽ സിനിമാ ശില്പശാല
1512975
Tuesday, February 11, 2025 3:44 AM IST
കൊച്ചി: ചാവറ കൾച്ചറൽ സെന്ററിനു കീഴിലുള്ള ചാവറ ഫിലിം സ്കൂളിന്റെ നേതൃത്വത്തിൽ ഏകദിന സിനിമാ ശില്പശാല സംഘടിപ്പിച്ചു.
സംവിധായകൻ ജിതിൻ രാജ് ഉദ്ഘാടനം ചെയ്തു. യുവ സംവിധായകരായ പ്രജേഷ് സെൻ, അനുരാജ് മനോഹർ, ജിതിൻ രാജ്, കൃഷ്ണ ദാസ് മുരളി, അരുൺ ചന്തു, മനു സി. കുമാർ, ഫാ. അനിൽ ഫിലിപ്പ് എന്നിവർ ആശയവിനിമയം നടത്തി. ചാവറ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.