സ്വാശ്രയ സംഘം വാർഷിക സമ്മേളനം
1512706
Monday, February 10, 2025 4:12 AM IST
തിരുമാറാടി: കാക്കുർ സെന്റ് ജോസഫ് സ്വാശ്രയ സംഘത്തിന്റെ വാർഷിക സമ്മേളനം പാലാ രൂപത സോഷ്യൽ വെൽഫെയർ സൊസൈറ്റി അസിസ്റ്റന്റ് ഡയറക്ടർ ഫാ. എമ്മാനുവേൽ കാഞ്ഞിരത്തിങ്കൽ ഉദ്ഘാടനം ചെയ്തു. സംഘം ഡയറക്ടർ ഫാ. ഏബ്രഹാം കുളമാക്കൽ അധ്യക്ഷത വഹിച്ചു.
സമ്മേളനം പാലാ രൂപത സംഘം പ്രസിഡന്റ് ബിജു തറമഠം, ഇലഞ്ഞി സോണൽ കോ-ഓർഡിനേറ്റർ ഷിജി മാത്യു, റിൻസി സാലു, റാണി സന്തോഷ്, സിസ്റ്റർ ആൻസി എസ്എബിഎസ്, സിസ്റ്റർ ബെറ്റ്സി എസ്എബിഎസ്, ജോബി ജോണ്, ജോസ് പനച്ചിയിൽ, ഷീബ ജോയി, സാലു എന്നിവർ പ്രസംഗിച്ചു.