എൻ.പി.പി. നന്പൂതിരി അനുസ്മരണ സംഗമം
1512997
Tuesday, February 11, 2025 3:59 AM IST
കൂത്താട്ടുകുളം: ശ്രീധരീയം ആയൂർവേദ ഐ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എൻ.പി.പി. നന്പൂതിരി അനുസ്മരണ സംഗമവും ത്രിദിന സുനേത്ര കോണ്‍ക്ലേവ്-2025 ഉം സമാപിച്ചു. സന്പന്നമായ ശാസ്ത്രീയ ചർച്ചകളും, പഠന സെഷനുകളും, മത്സര പരിപാടികളും സംയോജിപ്പിച്ച സമ്മേളനം ആയുർവേദ ശാലാക്യ തന്ത്ര ഗവേഷണ രംഗത്ത് പുതിയ ദിശാസൂചികളൊരുക്കിയിരിക്കുന്നു.
ശ്രീധരീയം ആയുർവേദ ഗ്രൂപ്പ് ചെയർമാൻ എൻ. നാരായണൻ നന്പൂതിരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ഹരി എൻ. നന്പൂതിരി അധ്യക്ഷത വഹിച്ചു. ഡോ. എൻ. നാരായണൻ, ഡോ. എൻ. ശ്രീകാന്ത്, ശ്രീധരീയം ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ശ്രീകാന്ത് പി. നന്പൂതിരി, ഡോ. മാത്യൂസ് വെന്പള്ളി, ജയശ്രീ പി. നന്പൂതിരി എന്നിവർ പ്രസംഗിച്ചു.