വൈപ്പിനിൽ‘ഏയ് ഓട്ടോ’ക്യാമ്പ് സംഘടിപ്പിച്ചു
1512687
Monday, February 10, 2025 3:55 AM IST
വൈപ്പിൻ: ഓട്ടോറിക്ഷ തൊഴിലാളികൾക്കു വേണ്ടി എറണാകുളം ലോക്സഭാ മണ്ഡലത്തിൽ ഹൈബി ഈഡൻ എംപി സംഘടിച്ചുവരുന്ന ‘ഏയ് ഓട്ടോ’ ക്യാമ്പ് വൈപ്പിൻ മണ്ഡലത്തിൽ കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം പി അധ്യക്ഷനായി. ഞാറക്കലിൽ നടന്ന ക്യാമ്പിൽ 500 ഓളം പേർ പങ്കെടുത്തു.
ജീവിതശൈലീ രോഗ നിർണയവുമായി ബന്ധപ്പെട്ട രക്ത പരിശോധനകൾ, നേത്ര പരിശോധന, ദന്ത പരിശോധന, ഇസിജി, പിഎഫ്ടി തുടങ്ങിയ സൗകര്യങ്ങൾ ക്യാമ്പിൽ ഉണ്ടായിരുന്നു. കൊച്ചി ബിപിസിഎൽ, ഇടപ്പള്ളി ഫ്യൂച്ചറേസ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിവരുന്നത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, ഞാറക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടിറ്റോ ആന്റണി, ബിപിസിഎൽ ചീഫ് മാനേജർ വിനീത് എം. വർഗീസ്, എഐഡബ്ല്യൂസി സംസ്ഥാന സെക്രട്ടറി റഷീദ് താനത്ത്,
ഫ്യൂച്ചറേസ് ഹോസ്പിറ്റൽ സിഇഒ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. അൻവർ ഹുസൈൻ, ഡയറക്ടർ ഡോ. ആഷ്ന ഹനീഷ്, ജനറൽ മാനേജർ എം.എം. ഷിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.