ചാവറ അക്കാദമിയിൽ ബാഗ്, പുസ്തക രഹിത ദിനാചരണം
1512996
Tuesday, February 11, 2025 3:59 AM IST
തൊടുപുഴ: വാഴക്കുളം ചാവറ ഇന്റർനാഷണൽ അക്കാദമിയിൽ നാളെ രാവിലെ 9.15ന് ബാഗ് - പുസ്തക രഹിത ദിനാചരണവും നൈപുണ്യ പരിശീലനവും നടക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. വിദ്യാഭ്യാസ രംഗത്ത് പുതിയ മാറ്റം കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ദിനാചരണം നടത്തുന്നത്. മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് പെരുന്പിള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്യും.
തുടർന്ന് പ്ലംബിംഗ്, ഇലക്ട്രിക്കൽ വർക്ക്, ഓട്ടോമൊബൈൽ മെയിന്റനൻസ്, പാചകം, എംബ്രോയ്ഡറി, ഫസ്റ്റ് എയ്ഡ്, സെൽഫ് ഡിഫൻസ്, ആർട്ട് ആന്റ് ക്രാഫ്റ്റ് എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളുടെ പരിശീലനം നടത്തും.
തുടർന്ന് വിദ്യാർഥികളുടെ നേതൃത്വത്തിൽ പാഠ്യേതര പ്രവർത്തനങ്ങളുടെ അവതരണവും ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികളുടെ പാഠ്യ, പാഠ്യേതര മേഖലകളിലുള്ള സമഗ്ര വികസനവും തൊഴിൽ അഭിരുചിയും വളർത്തുന്നതിനാണ് ദിനാചരണവും പരിശീലനവുമെന്ന് അധികൃതർ പറഞ്ഞു.
പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ ഫാ. ഡിനോ കള്ളികാട്ട് സിഎംഐ, വൈസ് പ്രിൻസിപ്പൽ ഫാ. ജിത്തു ജോർജ് തൊട്ടിയിൽ, അക്കാദമിക് കോ-ഓർഡിനേറ്റർ വിജയ പ്രകാശിനി, സ്കൂൾ ചെയർപേഴ്സണ് ജിയ എലിസബത്ത് ലേബി എന്നിവർ പങ്കെടുത്തു.