മദ്യലഹരിയിൽ ഏറ്റുമുട്ടൽ; സർക്കാർ ആശുപത്രിയുടെ വാതിൽ തകർന്നു
1512974
Tuesday, February 11, 2025 3:44 AM IST
ആലുവ: മദ്യലഹരിയിൽ സഹോദരങ്ങൾ തമ്മിൽ സർക്കാർ ആശുപത്രിയുടെ മുന്നിലും അകത്തും ഏറ്റുമുട്ടി. സംഘർഷത്തിനിടെ ആശുപത്രിയുടെ ഒരു വാതിൽ ഇളകിപ്പോയി.
കഴിഞ്ഞ രാത്രി ആലുവ ജില്ലാ ആശുപത്രിയിൽ തിരുവാലൂർ സ്വദേശികളും സഹോദരങ്ങളുമായ രഞ്ജു, സഞ്ജു എന്നിവർ മദ്യലഹരിയിൽ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
പോലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തെങ്കിലും ആരും രേഖാമൂലം പരാതി നൽകാത്തതിനാൽ വിട്ടയച്ചു.