എഴുത്തിന്റെയും വായനയുടെയും ശക്തി മാസ്മരികമെന്ന് ജസ്റ്റീസ് കെമാൽ പാഷ
1512705
Monday, February 10, 2025 4:12 AM IST
മൂവാറ്റുപുഴ : എഴുത്തിന്റെയും വായനയുടേയും ശക്തി മാസ്മരീകമാണെന്ന് ജസ്റ്റീസ് കെമാൽ പാഷ. കാലാന്പൂർ വിജയ ലൈബ്രറിയുടെ 66-ാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റീസ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം കബളിപ്പിക്കപ്പെടുന്നവരുടെ നാടായി മാറുന്നത് ശരിയായ വായനയുടെ കുറവു കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലൈബ്രറി പ്രസിഡന്റ് അഷറഫ് ഇടുമാങ്കുഴി അധ്യക്ഷത വഹിച്ചു. കരാട്ടേ ജേതാക്കളായ സന്തോഷ് അഗസ്റ്റിൻ, ഏദൻ രാജ എന്നിവരെ ആദരിച്ചു. സെക്രട്ടറി എം.വി. ബിജു, താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി സി.കെ. ഉണ്ണി, ആയവന പഞ്ചായത്ത് പ്രസിഡന്റ് സുറുമി അജീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ കടക്കോട്,
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മേഴ്സി ജോർജ്, ആയവന പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ജൂലി സുനിൽ, പഞ്ചായത്തംഗങ്ങളായ ഉഷ രാമകൃഷ്ണൻ, ഫിജിന അലി, വിജയ വയോജന വേദി പ്രസിഡന്റ് ജയിംസ് കാവുംമാരിയിൽ, ലൈബ്രറി വൈസ് പ്രസിഡന്റ് കെ.എസ്. ഹരിപ്രസാദ്, സംഘാടക സമിതി കണ്‍വീനർ സനൽകുമാർ എന്നിവർ പ്രസംഗിച്ചു.