കുസാറ്റിൽ മെഗാ തൊഴിൽമേള
1512984
Tuesday, February 11, 2025 3:52 AM IST
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ-മോഡൽ കരിയർ സെന്ററിന്റെ നേതൃത്വത്തിൽ 15ന് "പ്രയുക്തി മെഗാ തൊഴിൽമേള’ കുസാറ്റിൽ സംഘടിപ്പിക്കുന്നു.
10, 12, ഐടിഐ, ഡിപ്ലോമ, യുജി, പിജി, ബിടെക്, എംടെക്, ബികോം, എംകോം, ബിഎസ്സി, എംഎസ്സി, ബി ഫാം, ഡി ഫാം തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് https://www.empekm.in എന്ന വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ ചെയ്ത് തൊഴിൽമേളയിൽ പങ്കെടുക്കാം. ഫോൺ: 0484-2576756/8129793770.