പോക്സോ: വയോധികനെ അറസ്റ്റ് ചെയ്തു
1512973
Tuesday, February 11, 2025 3:44 AM IST
ചെറായി: സ്വകാര്യ ബസിൽ മാതാപിതാക്കളോടൊപ്പം സഞ്ചരിച്ച നാലു വയസുകാരിയെ ഉപദവിച്ച വയോധികനെ പോക്സോ ചുമത്തി മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു. പറവൂർ കെടാമംഗലം മേതാളം പറമ്പിൽ ഗോപിയാണ് അറസ്റ്റിലായത്.
ഞായറാഴ്ച വൈകുന്നേരം എറണാകുളത്തുനിന്ന് ഗോശ്രീ വഴി പറവൂർക്ക് വരികയായിരുന്ന ബസിലായിരുന്നു സംഭവം. കുട്ടിയുടെ മാതാവ് സംഭവം കണ്ടതിനെ തുടർന്ന് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.