തിരുനാളും സുവർണ വർഷാചരണവും
1512986
Tuesday, February 11, 2025 3:52 AM IST
മഞ്ഞപ്ര: കരിങ്ങാലിക്കാട് വിശുദ്ധ സെബസ്ത്യാനോസിന്റെ കുരിശു പള്ളിയിൽ തിരുനാളും സുവർണ വർഷാചരണവും 13 മുതൽ 16 വരെ നടക്കും. 13ന് വൈകിട്ട് 6.30ന് നൊവേന ചടങ്ങുകളോടെ തിരുനാൾ കർമങ്ങൾ ആരംഭിക്കും, തുടർന്ന് വചനപ്രഘോഷണം. 14ന് വൈകിട്ട് 6.30ന് നോവേന, വചനപ്രഘോഷണം. 15ന് വൈകിട്ട് 5.30ന് പ്രസുദേന്തി വാഴ്ച, നൊവേന, തുടർന്ന് വികാരി ഫാ. സെബാസ്റ്റ്യൻ ഊരക്കാടൻ കൊടിയേറ്റും.
തുടർന്ന് സുവർണ ജൂബിലി വർഷ കൃതജ്ഞതാബലി, പൊതുസമ്മേളനം, ആദരിക്കൽ, സ്നേഹവിരുന്ന്. തിരുനാൾ ദിനമായ 16ന് വൈകിട്ട് അഞ്ചിന് രൂപമെഴുന്നെള്ളിക്കൽ, തിരുനാൾ പാട്ട്കുർബാന, പ്രസംഗം. 17ന് വൈകിട്ട് ഏഴിന് ഗാനമേള.