അങ്കമാലി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു
1512978
Tuesday, February 11, 2025 3:52 AM IST
അങ്കമാലി: താലൂക്ക് ആശുപത്രിയിൽ ആദ്യദിനം രണ്ടു രോഗികളെ ഡയാലിസിസ് നടത്തി യൂണിറ്റിന് തുടക്കംകുറിച്ചു. ആറ് രോഗികൾക്ക് ഒരേസമയം ഡയാലിസിസ് ചെയ്യാവുന്ന തരത്തിലുള്ള സംവിധാനമാണുള്ളത്.
ഷിഫ്റ്റ് അടിസ്ഥാനത്തിൽ വരുമ്പോൾ മൂന്ന് ഷിഫ്റ്റുകളിലായി 18 രോഗികൾക്ക് വരെ ഒരു ദിവസം ഡയാലിസിസ് ചെയ്യുവാൻ സാധിക്കുമെന്ന് നഗരസഭ ചെയർമാൻ ഷിയോ പോൾ അറിയിച്ചു. സർക്കാരിന്റെയും റോട്ടറി ക്ലബിന്റെയും സഹായത്തോടെയാണ് ഡയാലിസിസ് മെഷീനുകൾ സ്ഥാപിച്ചിട്ടുള്ളത്.