കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
1512971
Tuesday, February 11, 2025 3:44 AM IST
പെരുമ്പാവൂർ: വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി ഇതര സംസ്ഥാന സ്വദേശി എക്സൈസ് പിടിയിൽ. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി ബിശ്വാസിനെ (25)യാണ് കുന്നത്തുനാട് എക്സൈസ് സംഘം പിടികൂടിയത്. പെരുമ്പാവൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്നു ബഥേൽ സുലേക്ക പള്ളി സെമിത്തേരിയിലേക്ക് പോകുന്ന റോഡിൽവച്ച് ഇന്നലെ വൈകിട്ട് 4.40 ഓടെയാണ് ഇയാൾ പിടിയിലായത്.
ഇയാളുടെ പക്കൽനിന്നു 1.223 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പ്രതിയെ നാളുകളായി എക്സൈസ് നിരീക്ഷിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം 10 കിലോ കഞ്ചാവുമായി ഇതര സംസ്ഥന സ്വദേശി എക്സൈസിന്റെ പിടിയിലായിരുന്നു.
കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ബിനുവിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സലീം യൂസഫ്, ബിബിൻ ദാസ്, ഇ.എൻ. അരുൺലാൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.