ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
1512531
Sunday, February 9, 2025 10:41 PM IST
കാലടി: കാഞ്ഞൂർ കോഴിക്കാടൻ പടിയിൽ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കാഞ്ഞൂർ വെട്ടിയാടൻ പരേതനായ ജോയിയുടെ മകൻ ആഷിക് (27) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു അപകടം. ആഷിക്കും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് വളവിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.
ഇരുവരെയും ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആഷിക്കിന്റെ ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. അമ്മ: സുജ (സിഎസ്എൽ സൂപ്പർവൈസർ സിയാൽ) ഒളനാട് പെട്ടയിൽ കുടുംബാംഗം. സഹോദരി: അനാമിക (നഴ്സ് രാജഗിരി ആശുപത്രി).