ഏ​ബി​ൾ സി. ​അ​ല​ക്സി​ന് ദേ​ശീ​യ പു​ര​സ്കാ​രം
Monday, July 15, 2024 4:48 AM IST
കോ​ത​മം​ഗ​ലം: ന്യൂ​ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യ സെ​ൻ​ട്ര​ൽ ഭാ​ര​ത് സേ​വ​ക് സ​മാ​ജി​ന്‍റെ ദേ​ശീ​യ പു​ര​സ്കാ​രം കോ​ത​മം​ഗ​ലം മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് ലൈ​ബ്ര​റി അ​സി​സ്റ്റ​ന്‍റ് ഏ​ബി​ൾ സി. ​അ​ല​ക്സി​ന് ല​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​ർ സ​ദ്ഭാ​വ​ന ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഭാ​ര​ത് സേ​വ​ക് സ​മാ​ജ് ദേ​ശീ​യ ചെ​യ​ർ​മാ​ൻ ഡോ. ​ബി.​എ​സ്. ബാ​ല​ച​ന്ദ്ര​ൻ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു.

ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മ​ഞ്ജു ശ്രീ​ക​ണ്ഠ​ൻ, ജ​യ ശ്രീ​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ടി.​ജെ. വി​നോ​ദ്, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ സി​ന്ധു മ​ധു, ക​വി ഡോ. ​ജ​യ​ദേ​വ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.


മാ​ധ്യ​മ, ക​ല, സാ​ഹി​ത്യ, സാം​സ്കാ​രി​ക, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് ന​ൽ​കി​യ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് പു​ര​സ്കാ​രം. പു​ര​സ്കാ​രം നേ​ടി​യ ഏ​ബി​ളി​നെ എം​എ കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഡോ. ​വി​ന്നി വ​റു​ഗീ​സ്, പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​ഞ്ജു കു​ര്യ​ൻ, അ​ധ്യാ​പ​ക - അ​ന​ധ്യാ​പ​ക​ർ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.