യാ​ത്ര​ക്കാ​ർ​ക്കാ​യി വ​ഴി​യോ​ര വാ​യ​ന​ശാ​ല
Monday, July 15, 2024 4:48 AM IST
പി​റ​വം: ന​ഗ​ര​സ​ഭ​യി​ൽ എ​റ​ണാ​കു​ളം റോ​ഡി​ൽ മാ​മ​ല​ക്ക​വ​ല​യി​ൽ യാ​ത്ര​ക്കാ​ർ​ക്കാ​യി വ​ഴി​യോ​ര വാ​യ​ന​ശാ​ല തു​റ​ന്നു. ഇ​വി​ടെ വെ​യി​റ്റിം​ഗ് ഷെ​ഡി​ന് സ​മീ​പം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പ്ര​ത്യേ​ക ഷെ​ൽ​ഫു​ക​ളി​ലാ​ണ് വാ​യ​ന​ശാ​ല ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രേ സ​മ​യം 200 പു​സ്ത​ക​ങ്ങ​ൾ വ​രെ വ​യ്ക്കാ​നു​ള്ള സൗ​ക​ര്യം ഇ​വി​ടെ​യു​ണ്ട്.

ദീ​ർ​ഘ​കാ​ലം പ്ര​വാ​സി​യാ​യി​രു​ന്ന പാ​ഴൂ​ർ പ​ടു​തോ​ൾ മ​ന​യി​ലെ ഡോ. ​ബ്ര​ഹ്മ​ദ​ത്ത​ൻ ന​മ്പൂ​തി​രി ശ്ര​മ​ദാ​ന​മാ​യാ​ണ് ഇ​ങ്ങ​നെ​യൊ​രു സം​രം​ഭം സ്ഥാ​പി​ച്ച​ത്. ഏ​വ​ർ​ക്കും സ്വ​ത​ന്ത്ര​മാ​യി പു​സ്ത​ക​ങ്ങ​ൾ എ​ടു​ത്ത് വാ​യി​ക്കു​വാ​നു​ള്ള സൗ​ക​ര്യ​ത്തി​നാ​യാ​ണ് തു​റ​ന്ന വാ​യ​ന​ശാ​ല തു​റ​ന്നി​രി​ക്കു​ന്ന​ത്.


മാ​മ​ല​ക്ക​വ​ല നി​വാ​സി​ക​ൾ​ക്കും, യാ​ത്ര​ക്കാ​ർ​ക്കു​മെ​ല്ലാം വാ​യ​ന​ശാ​ല ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​മാ​യി​രി​ക്കു​മെ​ന്ന് ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ മു​ൻ കൗ​ൺ​സി​ല​ർ ബെ​ന്നി വി. ​വ​ർ​ഗീ​സ് പ​റ​ഞ്ഞു.
പു​സ്ത​ക​ങ്ങ​ൾ വീ​ട്ടി​ൽ കൊ​ണ്ടു​പോ​യി വാ​യി​ച്ച ശേ​ഷം തി​രി​കെ​വ​യ്ക്കാ​വു​ന്ന​താ​ണ്. ഇ​വി​ടേ​യ്ക്ക് പു​സ്ത​ക​ങ്ങ​ൾ സം​ഭാ​വ​ന​യാ​യും സ്വീ​ക​രി​ക്കും. വ​രും നാ​ളു​ക​ളി​ൽ സ​മീ​പ​ത്താ​യി വാ​യ​ന​ക്കാ​ർ​ക്ക് ഇ​രി​പ്പി​ട​ങ്ങ​ൾ നി​ർ​മി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.