മൂ​വാ​റ്റു​പു​ഴ ജി​ല്ല രൂ​പീ​ക​രി​ക്ക​ണം : പ്ര​മേ​യ​വു​മാ​യി കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി
Monday, July 15, 2024 4:35 AM IST
മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ ജി​ല്ല രൂ​പീ​ക​ര​ണം വൈ​ക​രു​തെ​ന്ന് മു​വാ​റ്റു​പു​ഴ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​മേ​യം. വ​ള​രു​ന്ന വ്യ​വ​സാ​യ മ​ണ്ഡ​ല​മാ​യ ജി​ല്ല​യു​ടെ ഭാ​ഗ​മാ​യി​ട്ടും വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ എ​ന്നും അ​വ​ഗ​ണ​ന​യാ​ണ് മൂ​വാ​റ്റു​പു​ഴ ഉ​ൾ​പ്പെ​ടു​ന്ന കി​ഴ​ക്ക​ൻ മേ​ഖ​ല നേ​രി​ടു​ന്ന​തെ​ന്ന് ബ്ലോ​ക്ക് ക​മ്മി​റ്റി നേ​തൃ​യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ൽ പ​റ​യു​ന്നു.

കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ പ്ര​ദേ​ശ​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത് മൂ​വാ​റ്റു​പു​ഴ ജി​ല്ല രൂ​പീ​ക​രി​ക്കു​ന്ന​ത് ക​ർ​ഷ​ക മേ​ഖ​ല​യ്ക്ക് കൂ​ടി ഗു​ണ​ക​ര​മാ​കും.


പു​തി​യ ജി​ല്ല രൂ​പീ​ക​രി​ക്കു​വാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ക്കു​ന്പോ​ൾ അ​തി​ൽ ഒ​ന്നാ​മ​ത്തെ പേ​ര് മൂ​വാ​റ്റു​പു​ഴ എ​ന്ന​താ​യി​രി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സാ​ബു ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​എം. സ​ലിം, വ​ർ​ഗീ​സ് മാ​ത്യു, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. പ​രീ​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.