പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ ത​യാറെ​ന്ന് ഹോ​മി​യോ ഡോ​ക്ട​ർ​മാ​ർ
Monday, July 15, 2024 4:35 AM IST
ആ​ലു​വ: മ​ഴ​ക്കാ​ല​ത്ത് പ​ട​ർ​ന്നു പി​ടി​ക്കു​ന്ന പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​നും, നി​യ​ന്ത്രി ക്കു​ന്ന​തി​നു​മു​ള്ള ഫ​ല​പ്ര​ദ​മാ​യ ഹോ​മി​യോ​പ്പ​തി മ​രു​ന്നു​ക​ൾ എ​ല്ലാ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ഹോ​മി​യോ ആ​ശു​പ​ത്രി​ക​ളി​ലും ല​ഭ്യ​മാ​ണെ​ന്ന് ഹോമിയോ ഡോക്ടർമാരുടെ സംഘടന അറിയിച്ചു.

ദി ​ഇ​ൻ​സ്റ്റി​സ്റ്റ്യൂ​ഷ​ൺ ഓ​ഫ് ഹോ​മി​യോ​പ്പ​ത്‌​സ് കേ​ര​ള (ഐഎ​ച്ച്കെ), ​എ​റ​ണാ​കു​ളം ജി​ല്ലാ​ത​ല ശാ​സ്ത്ര​സെ​മി​നാ​റും ജി​ല്ലാ ഭാ​ര​വാ​ഹിക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ന​ട​ന്നു. സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി സ്കീം ​സ്പെ​ഷ​ൽ ഓ​ഫീ​സ​ർ ഡോ. ​മോ​ഹ​ൻ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.


ആ​ലു​വ വൈഎംസിഎ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ​പ്ര​സി​ഡന്‍റ് ഡോ. ​ഷി​ജു തോ​മ​സ് അ​ധ്യക്ഷ​നാ​യി. ജി​ല്ല​യി​ൽ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാഹി​ക​ൾ സ്ഥാ​ന​മേ​റ്റു.​ ഐഎ​ച്ച്കെ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ഇ.​എ. ഷൈ​ബു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ​ത​ല ലീ​ഡ​ർ​ഷി​പ് ട്രെ യ്നിം​ഗ് ന​ട​ത്തി. ഡോ.​ ഫി​ലി​പ്‌​സ​ൻ ഐ​പ്പ്, ഡോ.​ വി​ത്സ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.