സൈ​ക്കി​ള്‍ റാ​ലി സം​ഘ​ടി​പ്പി​ച്ചു
Monday, July 15, 2024 4:23 AM IST
കൊ​ച്ചി: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ 'സ്വ​ച്ഛ​താ പ​ഖ്വാ​ദ' കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ര്‍​പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡ് (ബി​പി​സി​എ​ല്‍) കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് സൈ​ക്കി​ള്‍​റാ​ലി സം​ഘ​ടി​പ്പി​ച്ചു. ഷീ​സൈ​ക്ലിം​ഗ്, ടി​ഡി സ്‌​കൂ​ള്‍ ബൈ ​സൈ​ക്കി​ള്‍ ബ്രി​ഗേ​ഡ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി.

രാ​വി​ലെ 7:30 ന് ​വേ​ളി ദ്രോ​ണാ​ചാ​ര്യ​യി​ല്‍ നി​ന്നും ആ​രം​ഭി​ച്ച സൈ​ക്കി​ള്‍ റാ​ലി ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​ത അ​ധ്യ​ക്ഷ പ്രി​യ പ്ര​ശാ​ന്ത്, കൗ​ണ്‍​സി​ല​ര്‍ ആ​ന്‍റ​ണി കു​രീ​ത്ത​റ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ബ്രി​ട്ടോ സ്‌​കൂ​ള്‍, പോ​സ്റ്റ് ഓ​ഫീ​സ്, ചി​ല്‍​ഡ്ര​ന്‍​സ് പാ​ര്‍​ക്ക് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് സൈ​ക്കി​ള്‍ റാ​ലി ഫോ​ര്‍​ട്ട്‌​കൊ​ച്ചി വാ​സ്‌​കോ​ഡ​ഗാ​മ സ്‌​ക്വ​യ​റി​ല്‍ അ​വ​സാ​നി​ച്ചു.